രാഷ്ട്രീയ ജീവിതത്തിന് തടസമായാൽ സിനിമ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം (എംഎൻഎം) സ്ഥാപകനുമായ കമൽ ഹാസൻ. രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന 30 ശതമാനം ആളുകളിൽ ഒരാളായതിനാൽ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ഒരു തടസമായി മാറുകയാണെങ്കിൽ, ജനങ്ങളെ സേവിക്കുന്നതിനായി താൻ അത് ഉപേക്ഷിക്കുമെന്നും ഹസ്സൻ പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് താന്‍ അപ്രത്യക്ഷമാകുമെന്നാണ് ചിലരുടെ അഭിപ്രായം. ആരാണ് അപ്രത്യക്ഷമാകുന്നതെന്ന് കാണാം. ജനങ്ങള്‍ അത് തീരുമാനിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ സേവിക്കുകയെന്ന തന്റെ ലക്ഷ്യം നേടുന്നതിനുമായി നിരവധി സിനിമകളിൽ എംഎല്‍എയായി അഭിനയിച്ചതായും കമല്‍ ഹാസ്സന്‍ ഓര്‍മ്മിച്ചു. സിനിമ ഒരു തടസമായി മാറുകയാണെങ്കിൽ, ജനങ്ങളെ സേവിക്കുന്നതിനായി താൻ അത് ഉപേക്ഷിക്കുമെന്നും ഹസ്സൻ പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് താന്‍ അപ്രത്യക്ഷമാകുമെന്നാണ് ചിലരുടെ അഭിപ്രായം. ആരാണ് അപ്രത്യക്ഷമാകുന്നതെന്ന് കാണാം. ജനങ്ങള്‍ അത് തീരുമാനിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തിൽ തമിഴ് ചലച്ചിത്ര താരങ്ങളായ രാധിക ശരത്കുമാർ, സുഹാസിനി മണിരത്നം എന്നിവർ പങ്കെടുത്തു.
English Summary : Kamal Hassan ready to leave cinema for politics
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.