വന്ധ്യംകരണത്തിന് ഒരാളെയെങ്കിലും കൊണ്ടുവരൂ, ഇല്ലെങ്കിൽ ജോലി തെറിക്കും: വിവാദ ഉത്തരവ് പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ

Web Desk

ഭോപ്പാൽ

Posted on February 22, 2020, 9:24 am

മാർച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് ഒരാളെയെങ്കിലും വന്ധ്യംകരണത്തിനെത്തിച്ചില്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ നിർബന്ധിത വിരമിക്കലിന് തയ്യാറാകേണ്ടി വരുമെന്ന മധ്യപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവ് പിൻവലിച്ചു. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ കുടുംബാരോഗ്യ സര്‍വേ- 4 പ്രകാരം 0.5 ശതമാനം പുരുഷന്മാര്‍ മാത്രമാണ് മധ്യപ്രദേശില്‍ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്.

ഇതിനായി നിശ്ചിത ടാര്‍ഗെറ്റും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 2019 ‑20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. എന്നാൽ ഉത്തരവ് വിവാദമായതോടെ വെള്ളിയാഴ്ച കമൽനാഥ് സർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Kamal Nath: Mad­hya Pradesh gov­ern­ment scraps cir­cu­lar on ster­il­iza­tion

You may also like this video