മതത്തിന്റെ പേരില്‍ നേരിടേണ്ടി വന്നത് വര്‍ഗീയപരമായ അധിക്ഷേപങ്ങള്‍: തുറന്നു പറ‍ഞ്ഞ് കമൽ

Web Desk
Posted on October 22, 2019, 3:15 pm

ഒരു മുസ്ലിം ആയതിൻറെ പേരിൽ തനിക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറ‍ഞ്ഞ് സംവിധായകൻ കമൽ. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നു പറയുമ്ബോള്‍ മതത്തിന്റെ പേരില്‍ വര്‍ഗീയപരമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ എന്നതിലുപരി മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരുവന്റെ വ്യക്തിത്വം നിശ്ചയിക്കുന്നതെന്നും കമൽ പറഞ്ഞു.

ദേശീയ ചലച്ചിത്രമേളയിൽ പ്രത്യേക കാശ്മീർ പക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഇത്തരത്തിലുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടിയാണെന്നും കമൽ പറഞ്ഞു. ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച അതിർത്തികൾ പൗരത്വം സിനിമ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സാംസ്കാരികമായ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെളിപ്പെടുത്തുന്നതിലൂടെ വിർശനങ്ങൾ ഏറെയാണ് കമല്‍ ഏറ്റുവാങ്ങിയത്.

അതേസമയം കമലിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രണയ മീനുകളുടെ കടൽ ഓക്ടോബർ 4 ന് പ്രദർശനത്തിനെത്തിയിരുന്നു. വിനായകൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കടലിൽ ജനിച്ച് കടലിൽ ജീവിക്കുന്ന ഒരു മനുഷ്യനെയാണ് ഛിത്രത്തിൽ വിനായകൻ അവതരിപ്പിക്കുന്നത്.