Web Desk

കൊച്ചി:

February 16, 2021, 3:51 pm

ചലച്ചിത്രമേളയിൽ നിന്നും സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് കമൽ

Janayugom Online

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ നിന്നും നടൻ സലിംകുമാറിന്റെ ഒഴിവാക്കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതായി സലിം കുമാർ നടത്തിയ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയഞ്ച് പുരസ്കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

പ്രായക്കൂടുതലും രാഷ്ട്രീയവുമാണ് ഇതിന് പിന്നിലെന്നുമാണ് സലിം കുമാർ ആരോപിക്കുന്നത്. എന്നാൽ മേളയിൽ യുവതലമുറയിൽപ്പെട്ട പുരസ്കാര ജേതാക്കളായ 25 പേരെയാണ് തിരിതെളിക്കാൻ കൊച്ചിയിലെ സംഘാടക സമിതി തീരുമാനിച്ചത്. ഇതിൽ എന്തുകൊണ്ടാണ് സലിം കുമാറിനെ ഒഴിവാക്കിയതെന്ന് പരിശോധിക്കും. താൻ സലിം കുമാറിനെ ബന്ധപ്പെടുമെന്നും ഒരു ദേശീയ പുരസ്കാര ജേതാവായ സലിംകുമാറിന്റെ യാതൊരു കാരണവശാലും ഒഴിവാക്കില്ല. രാഷ്ട്രീയം നോക്കിയല്ല സലിംകുമാറിനെ സിനിമയിൽ അഭിനേതാവാക്കുന്നത്. എല്ലാവരും നല്ല ബന്ധത്തിലാണെന്നും കമൽ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: Kamal says Sal­im Kumar has not been left out of the film festival

YOU MAY ALSO LIKE THIS VIDEO