തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെയ്തിരെ പ്രതിഷേധ മാർച്ച് നടത്തിയ ചലചിത്ര പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത് തെറ്റാണെന്നും അഭിനേതാക്കളുടെ നാടിനോടുള്ള കൂറ് വെറും അഭിനയമാണെന്നും അവരുടെ രാജ്യസ്നേഹം വെറും കാപട്യം മാത്രമാണെന്നും കുമ്മനം തിരുവനന്തപുരത്ത് വച്ച് പറഞ്ഞു.
സിനിമാക്കാർ ആരോടാണ് പ്രതിബന്ധത കാണിക്കുന്നതെന്ന് ചോദിച്ച കുമ്മനം ഇത്തരം പ്രതിഷേധങ്ങൾ മൂലമുണ്ടാകുന്ന ദുരന്തവും ദുരിതവും എന്ത് കൊണ്ടാണ് മനസിലാക്കാത്തതെന്നും പറഞ്ഞു. പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു പ്രസ്താവന.
അതേസമയം, കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ രംഗത്തെത്തി. പ്രതിഷേധിച്ചവര്‍ക്ക് നാടിനോടുള്ള കൂറ് വെറും അഭിനയമാണെന്ന കുമ്മനത്തിന്റെ വിമര്‍ശനത്തോട്, അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങൾ ഈ നാട്ടിലെ പൗരൻമാരാണ് സാറെ, സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ എന്നും കമൽ ചോദിച്ചു.
സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്നും കമൽ കൂട്ടിച്ചേർത്തു. ഇന്ത്യ മുഴുവൻ പ്രതിഷേധിക്കുകയാണ്. കുറെ നാളായി തുടങ്ങിയിട്ട് പാക്കിസ്ഥാനിലേയ്ക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങൾ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതിയെന്നും കമൽ പറഞ്ഞു.
you may also like this video;