Web Desk

December 30, 2020, 10:57 am

കമല ഹാരിസ് കോവിഡ് വാക്സിൻ സ്വീകരിച്ചു

Janayugom Online

അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കോവിഡ് 19 നെതിരായ വാക്സിൻ കുത്തിവയ്പ്പെടുത്തു. വാഷിംങ്ടൺ ഡിസിയിലെ യുണൈറ്റഡ് മെഡിക്കൽ സെന്ററിൽ വച്ചാണ് കമല വാക്സിൻ എടുത്തത്. ജനങ്ങളിൽ വാക്സിൻ എടുക്കേണ്ടതിൻറെ അവബോധം വളർത്താൻ വേണ്ടിയാണ് നിയുക്ത വൈസ് പ്രസിഡന്റ് വാക്സിൻ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തത്.

പ്രധാനമായും ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനിടയിൽ കൂടുതൽ വാക്സിൻ അവബോധം ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കറുത്ത മാസ്ക് ധരിച്ചാണ് കമല വാക്സിൻ എടുത്തത്. അമേരിക്കൻ കമ്പനി മോഡേണ നിർമ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്.

Eng­lish sum­ma­ry; kamala haris covid vaccine

You may also like this video;