Web Desk

ടോക്കിയോ

July 31, 2021, 9:53 am

ടോക്കിയോ ഒളിമ്പിക്‌സ്; ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍

Janayugom Online

ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ വനിതാ ഡിസ്‌കസ് ത്രോ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം.

അമേരിക്കയുടെ വലാറി(66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്‌ച 4.30ന് കലാശപ്പോര് നടക്കും.  യോഗ്യതാ റൗണ്ടിലെ പ്രകടനം താരം തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടാനുള്ള സാധ്യതയുണ്ട്.

Eng­lish summary:Kamalpreet Kaur qual­i­fies for wom­en’s dis­cus throw final

You may also like this video: