November 27, 2022 Sunday

Related news

November 26, 2022
November 26, 2022
November 25, 2022
November 25, 2022
November 22, 2022
November 22, 2022
November 22, 2022
November 21, 2022
November 18, 2022
November 17, 2022

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:എം സി കമറുദീൻ എം എൽ എയുടെ അറസ്റ്റ് ഇന്നുണ്ടാകും

Janayugom Webdesk
കാസര്‍കോട്
November 7, 2020 2:36 pm

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം. സി കമറുദ്ദീനെ ഇന്ന് അറസ്റ്റു ചെയ്യുമെന്ന് അന്വേഷണ സംഘം തലവൻ എ എസ് പി പി വിവേക് കുമാർ പറഞ്ഞു. തട്ടിപ്പിൽ എംഎൽഎക്കെതിരായ തട്ടിപ്പു കേസിന്റെ തെളിവു ലഭിച്ചുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 15 കോടിയുടെ തട്ടിപ്പിനാണ് എംഎൽഎക്കെതിരെ തെളിവു കിട്ടിയത്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനെ അറസ്റ്റു ചെയ്യാൻ ഒരുങ്ങുന്നത്. 109 വഞ്ചനാ കേസുകളാണ് എംഎൽഎക്കെതിരെ ഉള്ളത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ കാസർകോട് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്. കൂട്ടുപ്രതിയായ പൂക്കോയ തങ്ങളുടെ അറസ്റ്റും ഇതിന് പിറകേ ഉണ്ടാകുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ മറ്റ് മൂന്ന് പേരുടെ അറസ്റ്റും നടക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

ആഗസ്റ്റ് 27 നാണ് എം എൽ എക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 109 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്. തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് ബാംഗ്ലൂരിൽ അനധികൃതമായി സ്ഥലം വാങ്ങിയിരുന്നു. അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എം. എൽ, എയേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയത്. നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എംഎൽഎയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി കഴിഞ്ഞ ദിവസം നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന് പിറകേ മുസ്ലീംലീഗും യൂഡിഎഫും എം എൽ എയെ കൈയ്യൊഴിയുന്ന നിലപാടും സ്വീകരിച്ചിരുന്നു. എംഎൽഎയെ അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ കമറുദ്ദീനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ലീഗ് ആവശ്യപ്പെട്ടേക്കുമെന്നു സൂചനയുണ്ട്. ഇതെല്ലാം ലീഗിനും യു ഡി എഫിനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ ക്ഷീണമുണ്ടാക്കും.

ENGLISH SUMMARY: kamarudeen arrest wiil be on today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.