November 27, 2022 Sunday

Related news

November 12, 2020
November 7, 2020
November 7, 2020
November 4, 2020
October 22, 2020
October 11, 2020
September 23, 2020
September 14, 2020
September 6, 2020
June 16, 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീൻ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

Janayugom Webdesk
കൊച്ചി
November 12, 2020 8:41 am

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്ന് ഹെെക്കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് എം സി കമറുദ്ദീൻ എംഎൽഎയെന്ന് ഇന്നലെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്റെ രാഷ്ട്രിയ സ്വാധീനം എംഎൽഎ തട്ടിപ്പിന് ഉപയോഗിച്ചെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ രേഖകളിൽ മാത്രമാണ് താൻ ജ്വല്ലറി ചെയർമാനെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു.

സ്വർണ നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതിയാണ്. മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളാണ് ഒന്നാംപ്രതി. കേസിൽ ഇരുവർക്കും തുല്യപങ്കാളിത്തമാണുളളതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

എംഎൽഎ പദവി ഉപയോഗിച്ച് കേസ് അട്ടിമറിച്ചേക്കുമെന്നതിനാൽ കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ കമറുദ്ദീനും ആത്മീയനേതാവായ പൂക്കോയ തങ്ങളും ജനസ്വീകാര്യത മുതലെടുത്ത് നടത്തിയ ആസൂത്രിതവഞ്ചനയാണിതെന്നും സർക്കാർ വ്യക്തമാക്കി. ഓഹരി ഉടമകളും ഡയറക്ടർമാരും അല്ലാത്ത നിരവധി പേരിൽനിന്ന് അനധികൃതനിക്ഷേപം സ്വീകരിച്ചു. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ ഭൂമി വാങ്ങിയത് കമ്പനിയുടെ ആസ്തി രേഖയിൽ ഉൾപ്പെടുത്തിയില്ല. ജ്വല്ലറി പൂട്ടിയശേഷം രഹസ്യമായി ആസ്തികൾ മുഴുവൻ വിറ്റു. ഇതൊക്കെയാണ് വഞ്ചനയ്ക്ക് തെളിവായി കോടതി മുൻപാകെ ചൂണ്ടിക്കാട്ടുന്നത്.

Eng­lish sum­ma­ry: Kamarud­heen’s bail appli­ca­tion ver­dict today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.