25 April 2024, Thursday

കാഞ്ഞങ്ങാട് മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് തുടങ്ങി

Janayugom Webdesk
കാഞ്ഞങ്ങാട്
October 9, 2021 7:18 pm

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021–22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജാനൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി വെറ്ററിനറി ഡോക്ടറുടെ സേവനവും, മരുന്നും അടിയന്തിര സാഹചര്യത്തില്‍ സ്വന്തം വീട്ടുപടിക്കല്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി.നാഗരാജ, ഡോ. രാമ മോഹന്‍ ഷെട്ടി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കുമാരന്‍, ടി.ശോഭ, പി.ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.അബ്ദുറഹ്‌മാന്‍, എം.കെ വിജയന്‍ ‚കെ.സീത, എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി.രാജീവ് നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.