പ്രകൃതി ദുരന്തത്തിൽ കേരളത്തിൽ കനത്ത നഷ്ടമുണ്ടാകുകയും മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകയും ചെയ്തപ്പോൾ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും കേരളം സന്ദർശിച്ചെങ്കിലും സഹായിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിലും പുനർ നിർമ്മാണ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതായും കാനം പറഞ്ഞു. കഴിയുന്നത്ര സഹായം സഹജീവികൾക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നാദാപുരത്ത് പാർട്ടി പ്രവർത്തകർ കാണിച്ച പ്രവർത്തനം കേരളത്തിന് മാതൃകയാണ്. സഹജീവികളെ സഹായിക്കുകയും അവരുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യേണ്ടത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ പ്രശ്നം പരിഹരിക്കാൻ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ ഓരോ പാർട്ടിപ്രവർത്തകനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പാരാതികൾ സർക്കാർ അന്വേഷിക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാനം പറഞ്ഞു.
English Summary: kanam against central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.