15 January 2025, Wednesday
KSFE Galaxy Chits Banner 2

ഗവർണറുടെ നടപടി ശുദ്ധ മര്യാദ കേട്: കാനം

Janayugom Webdesk
തിരുവനന്തപുരം
November 7, 2022 10:43 pm

വാർത്താസമ്മേളനത്തിൽ നിന്ന് കൈരളി, മീഡിയ വൺ ചാനലുകളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശുദ്ധ മര്യാദകേടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അദ്ദേഹം ചെയ്യുന്നതിനെയെല്ലാം മാധ്യമങ്ങള്‍ ന്യായീകരിക്കാത്തതുകൊണ്ടായിരിക്കും പുറത്താക്കിയത്.

നേരത്തെ രാജ്ഭവനിൽ നിന്ന് അനുഭവമുണ്ടായപ്പോൾ മാധ്യമങ്ങൾ പ്രതികരിച്ചില്ല. അന്ന് വാർത്ത കിട്ടാൻ വേണ്ടി അദ്ദേഹത്തോട് സഹകരിച്ചു. അത് മാധ്യമപ്രവർത്തകർ ചെയ്ത തെറ്റാണ്. പത്രസമ്മേളനത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന് ഗവർണർ തീരുമാനിച്ച് നടത്തുമ്പോൾ മാധ്യമങ്ങള്‍ വാർത്തകൾ കൊടുക്കില്ലെന്ന് കണ്ടാൽ തീരുമാനം മാറ്റേണ്ടിവരും. അതുവരെ ഇത്തരത്തിലുള്ള നടപടികള്‍ തുടരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കാനം വ്യക്തമാക്കി.

Eng­lish Sum­ma­ry: Kanam rajen­dran against the Gov­er­nor arif mohammed khan
You may also like this video

 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.