Web Desk

June 02, 2020, 10:03 pm

ലോക പരിസ്ഥിതി ദിനാചരണത്തിൽ സജീവമായി പങ്കാളികളാവുക: കാനം രാജേന്ദ്രൻ

Janayugom Online

തിരുവനന്തപുരം: ജൂൺ അഞ്ചിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിൽ സജീവ പങ്കാളികളാകാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. കോവിഡ്19 എന്ന മഹാമാരി ലോകത്താകെ നാശവും മരണവും വിതച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം. ജൈവകൃഷിക്ക് ഊന്നൽ നൽകി പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കണം. പൊതുസ്ഥലങ്ങളിലും പാർട്ടി അംഗങ്ങളുടെ ഭവനങ്ങളിലും വൃക്ഷത്തൈ നടണം. ഓരോ ബ്രാഞ്ച് പ്രദേശത്തേയും മൺമറഞ്ഞ പാർട്ടി സഖാക്കളുടേയോ പ്രമുഖ വ്യക്തികളുടേയോ ഓർമ്മയ്ക്കായി മരം നടണം. നടുന്ന തൈകളുടെ സംരക്ഷണം മുഖ്യഘടകമാണ്. പ്രകൃതി, സമാനതകളില്ലാത്ത ക്രൂരതകൾ ഏറ്റുവാങ്ങി തകർച്ചയുടെ ആഴങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനമെത്തുന്നതെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

eng­lish sum­ma­ry: every­body take part in world envi­ron­ment day cel­e­bra­tion:  kanam rajendran

you may also like this video