October 5, 2022 Wednesday

Related news

October 4, 2022
October 4, 2022
October 4, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022

സി കെ ചന്ദ്രപ്പന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വിലയിരുത്താന്‍ കാനം എത്തി

Janayugom Webdesk
താഴത്തുകുളക്കട
September 28, 2021 9:38 pm

കൊട്ടാരക്കര താഴത്തുകുളക്കടയിൽ നിർമ്മിക്കുന്ന സി കെ ചന്ദ്രപ്പൻ സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എൻജിനീയർ വി ഗോപിനാഥൻ, കോൺട്രാക്ടർ ചെപ്ര അജയൻ എന്നിവരുമായി കാനം ചർച്ച നടത്തി. 2022 മാർച്ച് 22ന് പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ രാജേന്ദ്രൻ, ആർ രമേശ്, ജില്ലാ എക്സി. അംഗം കെ എസ് ഇന്ദുശേഖരൻ നായർ, മണ്ഡലം സെക്രട്ടേറിയറ്റംഗം ടി സുനിൽ കുമാർ, ജന സേവാദൾ ജില്ലാ വൈസ് ക്യാപ്ടൻ പി ഷാജി, കുളക്കട ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് കുമാർ, എഐവൈഎഫ് കൊട്ടാരക്കര മണ്ഡലം സെക്രട്ടറി പി പ്രവീൺ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Eng­lish sum­ma­ry: Kanam came to assess the con­struc­tion of the CK Chan­drap­pan Memo­r­i­al Building

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.