16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025

കാനം അനുസ്മരണം നാളെ; സംസ്ഥാന വ്യാപക പരിപാടികള്‍

Janayugom Webdesk
തിരുവനന്തപുരം
December 7, 2024 7:00 am

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍ നടക്കും. കോട്ടയത്ത് കാനത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും.

തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ അനുസ്മരണ യോഗം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബുവും ഇടുക്കി മൂന്നാറിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫും ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ജയദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആലപ്പുഴ ടി വി തോമസ് സ്മാരക ടൗൺ ഹാളിന് സമീപം അനുസ്മരണ സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.

മലപ്പുറത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കൊല്ലത്ത് വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും എറണാകുളത്ത് റവന്യു മന്ത്രി കെ രാജനും കണ്ണൂരില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളിയും പത്തനംതിട്ടയില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപിയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലക്കാട് അനുസ്മരണസമ്മേളനവും ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. സെമിനാര്‍ സാഹിത്യകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. കെ ഇ ഇസ്മായില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വയനാട്ടിൽ കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കും.

കോഴിക്കോട് തിങ്കളാഴ്ചയാണ് അനുസ്മരണ സമ്മേളനം. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ‍‘സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യന്‍ ഭരണഘടനയില്‍’ എന്ന വിഷയത്തിലെ സെമിനാറില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യന്‍ മൊകേരി, പി വസന്തം, ടി വി ബാലന്‍ തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച്, ലോക്കല്‍ തലത്തിൽ പതാക ഉയര്‍ത്തല്‍, അനുസ്മരണ യോഗങ്ങള്‍, പുഷ്പാർച്ചന തുടങ്ങിയവ സംഘടിപ്പിക്കും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.