November 27, 2022 Sunday

Related news

September 20, 2022
August 22, 2022
July 12, 2022
April 21, 2022
February 15, 2022
January 16, 2022
January 9, 2022
January 5, 2022
December 11, 2021
December 11, 2021

കർഷക പ്രക്ഷോഭം അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ പ്രകടനങ്ങൾ നടത്തുക: കാനം

Janayugom Webdesk
തിരുവനന്തപുരം
December 8, 2020 10:58 pm

കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും സമരം അടിച്ചമർത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും പ്രകടനങ്ങൾ നടത്താൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആഹ്വാനം ചെയ്തു.

നവംബർ 26 ന് ആരംഭിച്ച കർഷകപ്രക്ഷോഭം ഓരോദിവസം കഴിയുന്തോറും ശക്തിപ്പെടുകയാണ്. രാജ്യമാകെ കർഷകർക്ക് ഒപ്പമാണെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഇന്നലെ നടന്ന ബന്ദ്. എല്ലാ സംസ്ഥാനങ്ങളിലും ബന്ദ് വൻ വിജയമായി. കരിനിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കുന്നതിനു പകരം പ്രക്ഷോഭം അടിച്ചമർത്തുന്നതിനാണ് നീക്കമെന്ന് ഇന്നലെ ബന്ദിനെ നേരിട്ട കേന്ദ്രസർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു.

സിംഘുവിലെ സമരവേദിയിൽ എത്തി പിന്തുണ പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കി. ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തും പ്രകടനങ്ങൾക്കുനേരെ അതിക്രമങ്ങൾ നടത്തിയും പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് കേന്ദ്ര നീക്കം. ഈ സാഹചര്യത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും അടിച്ചമർത്തൽ നീക്കത്തിൽ പ്രതിഷേധിച്ചും പ്രകടനങ്ങൾ നടത്തുവാൻ കാനം പാർട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു.

Eng­lish sum­ma­ry: Kanam on Farm­ers protest

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.