ഉരുൾ പൊട്ടൽ നടുക്കം ഉളവാക്കുന്നത്: കാനം രാജേന്ദ്രൻ

Web Desk

തിരുവനന്തപുരം

Posted on August 07, 2020, 9:00 pm

മൂന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾ പൊട്ടൽ നടുക്കം ഉളവാക്കുന്നതാണെെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കാനം അഭ്യർത്ഥിച്ചു.

you may also like this video