Web Desk

ആലപ്പുഴ

February 07, 2020, 10:26 pm

മികച്ച ബജറ്റ്: കാനം രാജേന്ദ്രൻ

Janayugom Online

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ അവതരിപ്പിക്കാൻ കഴിയുന്ന മികച്ച ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  സാമൂഹ്യക്ഷേമത്തിനും, സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ട്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ പശ്ചാത്തലത്തിലുള്ള ബഡ്ജറ്റാണെന്നതും പരിഗണിക്കണം. അടിസ്ഥാന മേഖലയിൽ വൻ മാറ്റമുണ്ടാക്കാൻ ബജറ്റിന് കഴിയും. ഒരു ബജറ്റ് കൊണ്ട് മാത്രം വലിയ പദ്ധതികൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ടാണ് ചില കാര്യങ്ങൾ ആവർത്തിക്കേണ്ടി വരുന്നതെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Kanam rajen­dran about ker­ala budget

You may also like this video