June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തെരഞ്ഞെടുപ്പിലെ തോൽവിക്ക് ജനങ്ങളോടുള്ള പ്രതികാരമാണ് ഡൽഹി അക്രമം: കാനം

By Janayugom Webdesk
February 27, 2020

ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവിക്ക് ജനങ്ങളോടുള്ള പ്രതികാരമാണ് സംഘപരിവാർ അക്രമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡൽഹിയിൽ തുടരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ സെക്രട്ടേറിയറ്റിനു മുന്നിലെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ തുടർച്ചയാണ് ഡൽഹിയിലെ അക്രമങ്ങളും. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ ഭീഷണിയുടെ സ്വരത്തിൽ അടിച്ചമർത്താനാകില്ലെന്ന് കേന്ദ്രസർക്കാർ മനസിലാക്കിയിരിക്കുകയാണ്. ഭൂരിപക്ഷ ശക്തിയിൽ പാസാക്കിയ നിയമത്തിൽ കോടതി ഇടപെടൽ ഉണ്ടാകുന്നത് വരെ ജനങ്ങൾ മിണ്ടാതിരിക്കുമെന്നു കരുതിയ ഭരണകൂടത്തിന് ലഭിച്ച തിരിച്ചടിയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉയർന്നു വന്ന പ്രതിഷേധങ്ങൾ. ഗോലിമാരോ മുദ്രാവാക്യങ്ങളുമായി ഡൽഹിയിൽ അക്രമം നടത്തുന്നത് മറ്റിടങ്ങളിൽ നിന്നും വന്ന രണ്ടു ഹിന്ദു സംഘടനകളാണ്. കാനം പറഞ്ഞു.

ഡൽഹിയിൽ സംഘപരിവാറുകാർ അക്രമം നടത്തുമ്പോൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി മോഡി. എന്നാൽ പ്രസിഡന്റ് അമേരിക്കയിൽ എത്തിയതിന് പിന്നാലെ ആരും ഡൽഹിയിൽ പോകരുതെന്നാണ് ആവശ്യപ്പെട്ടത്. തന്റെ മൂക്കിന് താഴെ നടന്ന സംഭവങ്ങളിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി എത്ര സമയമെടുത്തു എന്നതില്‍ നിന്ന് തന്നെ കാര്യങ്ങൾ ഏറെക്കുറേ വ്യക്തമാണ്. സംഘ പരിവാറിന്റെ രാഷ്ട്രീയമൊന്നു മാത്രമാണ് ഡൽഹിയിലെ അക്രമം. ഗുജറാത്ത് കലാപത്തിലും വംശഹത്യയിലും നടന്നത് പോലെ ഡൽഹിയിലും ആവർത്തിക്കാനാണ് ശ്രമം. ഇതുമൂലം സാധാരണ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഡൽഹി സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്രമന്ത്രിക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.

വർഗീയതയുടെ പേരിൽ സംഘ്പരിവാർ അക്രമം നടത്തുമ്പോൾ മുസ്‌ലിങ്ങളെ സംരക്ഷിക്കുന്നത് താഴെക്കിടയിലുള്ള സാധാരണ ഹിന്ദു കുടുംബങ്ങളാണ്. ഇത് കാണിക്കുന്നത് രാജ്യത്തെ സാധാരണ ജനങ്ങൾ മതനിരപേക്ഷത എങ്ങനെ ഉയർത്തിപ്പിടിക്കുന്നുവെന്ന യാഥാർത്ഥ്യമാണ്. ജനങ്ങൾ മതനിരപേക്ഷത ഉയർത്തുമ്പോൾ ഭരണകൂടത്തിന്റെ ഭിന്നിപ്പിക്കൽ ശ്രമം നിർഭാഗ്യകരമാണ്. ഇത്തരം നിലപാടുകൾക്കെതിരെ മതനിരപേക്ഷ മുദ്രാവാക്യങ്ങളുമായി ഒരുമിക്കാൻ കഴിയണം. ഇന്ന് ഡൽഹിയാണെങ്കിൽ നാളെ അക്രമങ്ങൾ മറ്റെവിടെയെങ്കിലുമാകാം. വിഭജനത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയമാണ് സംഘപരിവാറിന്റേത്, എന്നാൽ ജനങ്ങൾക്കിടയിൽ വർഗീയ രാഷ്ട്രീയമില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ച് വർഗീയത തുടച്ചു നീക്കണമെന്നും കാനം അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ എംഎല്‍എ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.സിപിഐ ജില്ലാ കൗൺസിലുകളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമങ്ങൾ നടന്നു.

Eng­lish Sum­ma­ry: Kanam rajen­dran against del­hi riots

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.