9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 4, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024

നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്

Janayugom Webdesk
ദമ്മാം
November 22, 2024 9:31 pm

നവയുഗം സാംസ്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024ലെ ‘കാനം രാജേന്ദ്രൻ സ്മാരക പുരസ്കാര’ത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയും, മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിനെ തിരഞ്ഞെടുത്തു. നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും കേരളരാഷ്ട്രീയത്തിലും സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് തിരഞ്ഞെടുക്കുകയായിരുന്നു. പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ച് സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർത്ഥതയും കളങ്കമില്ലാത്ത പൊതുജീവിതവും സത്യസന്ധതയും ജനപക്ഷ ആദർശങ്ങളും ഓരോ പൊതുപ്രവർത്തകനും മാതൃകയാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു. 

ഡിസംബർ ആറിന് ദമ്മാമിൽ നടക്കുന്ന “നവയുഗസന്ധ്യ‑2024” എന്ന മെഗാപരിപാടിയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ച്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, മുൻ എംഎൽഎയുമായ സത്യൻ മൊകേരി അവാർഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും അറിയിച്ചു. 

TOP NEWS

December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.