Web Desk

തിരുവനന്തപുരം:

January 20, 2021, 8:40 pm

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ കാനം രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി

Janayugom Online

പ്രമുഖ ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ ജീവിത കാലത്തിൽ വളരെ വൈകിയാണ് അഭിനയം ആരംഭിച്ചതെങ്കിലും ചലച്ചിത്ര രംഗത്ത് ചുവടുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നും കമ്മ്യൂണിസ്റ്റ് ആശയഗതി പിന്തുടർന്നിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണം ചലച്ചിത്ര മേഖലക്ക് കനത്ത നഷ്ടമാണെന്ന് കാനം അനുസ്മരിച്ചു.
മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അനുശോചിച്ചു. നർമം കലർന്ന അഭിനയത്തിലൂടെ മലയാളി കുടുംബ സദസ്സുകൾക്ക് പ്രിയങ്കരനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന് പന്ന്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.