ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കാനം രാജേന്ദ്രൻ

Web Desk

തിരുവനന്തപുരം

Posted on October 18, 2020, 2:27 pm

കാലം ചെയ്ത മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.

സമൂഹത്തിൽ ദുരിതം അനുഭവിക്കുവരോടൊപ്പം തിരുമേനി എപ്പോഴും നിലകൊണ്ടു. മാർത്തോമാ സഭയോടും , മറ്റെല്ലാ ദുഃഖിതരോടും ഒപ്പം സി പി ഐ സംസ്ഥാന കൌൺസിലും പങ്കുചേരുന്നതായി കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish sum­ma­ry: Kanam Rajen­dran con­doles on the death of Joseph Met­ro­poli­ta