Web Desk

ദമ്മാം

December 12, 2020, 7:55 pm

യുവകലാസാഹിതി യുഎഇ കേന്ദ്ര സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Janayugom Online

യുവകലാസാഹിതി യുഎഇ കേന്ദ്ര സമ്മേളനം സൂം പ്രതലത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബു വടകര, സുഭാഷ് ദാസ് എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തെ യുവകലാസാഹിതി സംഘടനാ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, അസിസ്റ്റന്റ് സെക്രട്ടറി റോയി വർഗീസ് എന്നിവർ അഭിസംബോധന ചെയ്തു. ജനറൽ സെക്രട്ടറി വിൽസൺ തോമസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് വിശദമായ ചർച്ചകൾക്കുശേഷം യോഗം അംഗീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിജയത്തിന് വലിയ പങ്ക് വഹിച്ചത് 50 ശതമാനം സ്ത്രീ സംവരണം ആണ് എന്നും മറ്റ് ജനപ്രതിനിധി സഭകളിലും ജനസംഖ്യാനുപാതികമായി ലിംഗ സംവരണം ഏർപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിമാന സർവീസുകൾ പുനഃസ്ഥാപിക്കുക, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുവാൻ പ്രത്യേക സംവിധാനം ഏർപ്പാടാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ഉതകുന്ന വിധത്തിൽ നിയമപാലനവും നീതിനിർവഹണവും വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പ്രവാസികളെ പോലെതന്നെ നാടിന് വേണ്ടി കഷ്ടപ്പെടുന്ന കർഷകർ തങ്ങളുടെ വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുവാൻ നടത്തുന്ന രാജ്യവ്യാപകമായ പ്രക്ഷോഭ സമരങ്ങൾക്ക് സമ്മേളനം പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

യുവകലാസാഹിതി യുഎഇയുടെ പുതിയ അധ്യക്ഷനായി ആർ ശങ്കറിനെയും ജനറൽ സെക്രട്ടറിയായി ബിജു ശങ്കറിനെയും ട്രഷററായി കെ വി വിനോദനെയും തിരഞ്ഞെടുത്തു. സുഭാഷ് ദാസ് , നസീർ ചെന്ത്രാപ്പിനി എന്നിവരെ ഉപാധ്യക്ഷൻമാരായും നമിത സുബീർ, ബിജു മതുമൽ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം നിശ്ചയിച്ചു,

30 അംഗ കേന്ദ്ര കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ബിജു ശങ്കർ യോഗത്തിന് നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Kanam Rajen­dran inau­gu­rat­ed the UAE Cen­tral Con­fer­ence on Youth Arts Literature

You may like this video also