തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് വിഭാഗം വന്നതോടെ ഇടതു മുന്നണി ശക്തിപ്പെട്ടു. ഉയർന്ന പോളിങ് ഇടതിന് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 11ന് കോട്ടയം വാഴൂർ 15-ാം വാർഡിലെ പുളിക്കൽ കവല വൈഎംസിഎ ഹാളിലെ പോളിംഗ് ബൂത്തിലാണ് കാനം രാജേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് ആകെ 71.31 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ പല പോളിങ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്.
English summary; Kanam Rajendran on local body Election
You may also like this video;