29 March 2024, Friday

Related news

December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023
December 19, 2023
December 19, 2023
December 19, 2023
December 19, 2023
December 18, 2023

കേരളത്തെ ഭ്രാന്താലയമാക്കരുത്, തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം രാജേന്ദ്രൻ

Janayugom Webdesk
മഞ്ചേശ്വരം
September 22, 2021 7:27 pm

നർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പ് പ്രസ്താവന ശരിയായോ എന്ന് ആത്മപരിശോധന നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത് പുതുതായി പണി കഴിപ്പിച്ച ടി വി തോമസ് സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ പ്രസ്താവന വരുന്നതുവരെ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത്. അതുകൊണ്ട് ആത്മപരിശോധന നടത്തേണ്ടത് അദ്ദേഹം തന്നെയാണെന്നും കാനം പറഞ്ഞു. 

മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്ന് പറഞ്ഞ മാർപ്പാപ്പയെയാണ് പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത്. ഒരു വ്യക്തി നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കേണ്ടതില്ലെന്ന് കാനം ആവർത്തിച്ചു വ്യക്തമാക്കി. പറഞ്ഞ വ്യക്തി തന്നെ അത് തിരുത്തുകയാണ് വേണ്ടത്. സർക്കാറിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. മതസ്പർധ വളർത്താതിരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:Kanam Rajen­dran on Pala Bish­op statement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.