November 27, 2022 Sunday

Related news

September 20, 2022
December 8, 2020
October 12, 2020
September 11, 2020
August 11, 2020
June 30, 2020
February 23, 2020
February 13, 2020

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ല; കാനം രാജേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
June 30, 2020 11:41 am

യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രന്‍. ആരെങ്കിലും ഓടി വന്ന് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ ഏറ്റെടുക്കാനാവില്ലെന്നും ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ലന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല.ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ചാണ്. യുഡിഎഫ് ദുര്‍ബപ്പെടുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണെന്നും കാനം വ്യക്തമാക്കി.

ജോസ് കെ മാണിയെ എൻഡിഎ സ്വാഗതം ചെയ്തതിനോട് ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെയെന്നായിരുന്നു കാനം പ്രതികരിച്ചത്.

ജോസ് കെ മാണി വിഭാഗത്തെ എവിടെയും ചേര്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫില്‍ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. വിള്ളലുണ്ടായത് യുഡിഎഫിലാണ്. ഇക്കാര്യത്തിൽ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതിൽ മാറ്റമില്ല. കാനം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.