പൊലീസ് ലാത്തിചാര്‍ജ്; മുഖ്യമന്ത്രിയുടെ ഉറപ്പിനപ്പുറം എന്തുവേണമെന്ന് കാനം രാജേന്ദ്രന്‍

Web Desk
Posted on July 25, 2019, 12:25 pm

തിരുവനന്തപുരം: പൊലീസ് ലാത്തി ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മര്‍ദ്ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സാധാരണ ഉണ്ടാകുന്ന ലാത്തിച്ചാര്‍ജിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ആര്‍ഡിഒമാരാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ ഒരു എംഎല്‍എ ഉള്‍പ്പടെ മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ ജില്ലാകളക്ടറോട് തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്, കാനം വ്യക്തമാക്കി.