Web Desk

തിരുവനന്തപുരം

February 13, 2020, 10:10 pm

സിഎജി റിപ്പോർട്ട് : പ്രതിപക്ഷ നിലപാട് അപലപനീയമെന്ന് കാനം രാജേന്ദ്രൻ

Janayugom Online

സിഎജി റിപ്പോർട്ടിന് ഇപ്പോൾ പ്രതിപക്ഷം പവിത്രത കൽപ്പിക്കുന്നത് വിരോധാഭാസമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.യുപിഎ ഗവണ്മെന്റിന്റെ കാലത്ത് ശതകോടികളുടെ ക്രമക്കേട് സിഎജി കണ്ടെത്തുകയും ഇന്ത്യയിൽ ഉയർന്നുവന്ന പൊതുജനാഭിപ്രായം പരിഗണിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അവരാണിപ്പോൾ സിഎജി റിപ്പോർട്ടിന്റെ പേരിൽ സമരത്തിനൊരുങ്ങുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ഓർമ്മശക്തി നശിച്ചിട്ടില്ലെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്ന് കാനം പറഞ്ഞു.

സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പാർലമെന്റിന്റെയോ നിയമസഭയുടേയോ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടാണ് അന്തിമം. അതിന്മേലാണ് ഗവണ്മെന്റ് നടപടി സ്വീകരിക്കുക. അതാണ് ചട്ടമെന്ന് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ കാനം ചൂണ്ടിക്കാട്ടി.സിഎജി റിപ്പോർട്ടിലുള്ള കാര്യങ്ങൾ അവരുടെ കണ്ടെത്തലുകൾ മാത്രമാണ്. സിഎജി പത്രസമ്മേളനത്തിലൂടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യമാക്കുന്നത് ഇതാദ്യമാണ്. മിച്ചഭൂമി വിതരണത്തിൽ സർക്കാരിനെ സിഎജി അഭിനന്ദിച്ച വസ്തുത മൂടിവെച്ച്, ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയത് വാർത്തയാക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും കാനം പറഞ്ഞു.

ENGLISH SUMMARY: Kanam Rajen­dran response about CIG report

YOU MAY ALSO LIKE THIS VIDEO