22 April 2024, Monday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ഹര്‍ത്താലിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയത് ഒളിപ്പോര്; കാനം രാജേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
September 24, 2022 8:05 pm

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ നടത്തിയത് ഒളിപ്പോരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനകീയ സമരങ്ങളെ നേരിടുന്നതുപോലെ പൊലീസിന് ഒളിപ്പോരിനെ നേരിടാന്‍ സാധിക്കില്ല. ഹെല്‍മറ്റ് വച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന് കല്ലെറിഞ്ഞ് പോവുകയാണ്. അതിക്രമങ്ങള്‍ കാണിച്ച ആളുകള്‍ക്കെതിരെ കേസെടുക്കുക, നിയമത്തിന് മുന്നില്‍ കൊണ്ടുവരിക അതാണ് പൊലീസിന് ചെയ്യാന്‍ സാധിക്കുന്നത്. അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തി എന്ന ആരോപണത്തില്‍ കഴമ്പില്ല. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല തനിക്കുള്ളതെന്നും പൊലീസ് ഇടപെട്ടിട്ടുണ്ടെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസം മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ എല്ലായിടത്തും സംരക്ഷണം നല്‍കണമെന്ന് പറയുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് കാനം ചോദിച്ചു. എത്രയോ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപകമായി അക്രമങ്ങള്‍ നടന്നു. പൊലീസ് നിര്‍വീര്യമാണ് എന്ന് ആരോപിക്കുന്ന മാധ്യമങ്ങള്‍ അക്രമികളെക്കുറിച്ച് പറയുന്നില്ലെന്നും അപലപിക്കാന്‍ തയാറാകുന്നില്ലെന്നും കാനം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Kanam Rajen­dran said the pop­u­lar front hold stealth war in the name of hartal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.