September 28, 2022 Wednesday

Related news

September 26, 2022
September 24, 2022
September 24, 2022
September 22, 2022
September 20, 2022
September 20, 2022
September 18, 2022
September 18, 2022
September 17, 2022
September 17, 2022

എല്ലാ വിശ്വാസവും സംരക്ഷിക്കുക എന്നതാണ് എൽഡിഎഫിന്റെ നയം; കാനം രാജേന്ദ്രൻ

Janayugom Webdesk
കോട്ടയം
April 6, 2021 12:39 pm

എല്ലാ വിശ്വാസവും സംരക്ഷിക്കുക എന്നതാണ് എൽഡിഎഫ് നയം. അതുകൊണ്ടു തന്നെ വിശ്വാസികൾ ആരും തങ്ങൾക്ക് എതിരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണ മാറ്റം ഉണ്ടാവുമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് സൂചിപ്പിക്കുന്നത്. തെരെഞ്ഞെടുപ്പ് ദിനത്തിൽ മറ്റൊരു സമുദായ നേതാക്കന്മാരും രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയെ കുറിച്ചു കോണ്‍ഗ്രസിന് പറയാം. സർക്കാരിനെതിരെ മറ്റൊരു ആരോപണവും പറയാൻ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ശബരിമല അവർ ചർച്ചാ വിഷയം ആക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചു സമ്മതിദാനം രേഖപ്പെടുത്തിയ കേരളത്തിലെ പ്രബുദ്ധതയാർന്ന ജനതയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിനന്ദിച്ചു. നുണപ്രചാരണങ്ങൾ നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ഒത്തുചേർന്നു പ്രവർത്തിച്ചത്. ഈ പ്രചാരണങ്ങൾ വിലപ്പോയില്ലെന്നു തെരഞ്ഞെടുപ്പഫലം പുറത്തുവരുമ്പോൾ വ്യക്തമാകും.നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിളക്കമാർന്ന വിജയം കൈവരിക്കുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Eng­lish sum­ma­ry: Kanam Rajen­dran state­ment after voting
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.