തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺ ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ തള്ളിക്കളയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു.
ഏതാനും വോട്ടിനും സീറ്റിനുംവേണ്ടി ആദർശങ്ങൾ ബലികഴിച്ച കോൺഗ്രസ്സിനെ ജനങ്ങൾ തിരിച്ചറിയും. കോവിഡ് ‑19 മാനദണ്ഡങ്ങൾ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരെ കാനം രാജേന്ദ്രൻ അഭിനന്ദിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങളും എൽ ഡി എഫ് സർക്കാർ കേരളത്തിന്റെ പുരോഗതിക്കായി നടത്തിയ എണ്ണമറ്റ പ്രവർത്തനങ്ങളുമാണ് കേരളം ചർച്ച ചെയ്തത്.
യു ഡി എഫും ബി ജെ പിയും ചില മാധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കിയ ദുഷ്പ്രചാരണങ്ങളല്ല. ബി ജെ പിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ഡിസംബർ പതിനാറുവരെ സ്വപ്നങ്ങൾ പലതും കാണാം. പക്ഷെ അവയെല്ലാം ദു: സ്വപ്നങ്ങളായി മാറും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിളക്കമാർന്ന വിജയം നേടുമെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.
English summary; kanam rajendran statement
You may also like this video;