കാനം രാജേന്ദ്രന്‍ എല്‍ദോ എബ്രഹാമിനെ സന്ദര്‍ശിച്ചു

Web Desk
Posted on July 26, 2019, 4:07 pm

കൊച്ചി: സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഡി ഐ ജി മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു. ആലുവയില്‍ സിപിഐ മേഖല റിപ്പോര്‍ട്ടിങ് ഉദ്ഘാടനത്തിന് ശേഷമാണ് എല്‍ദോയുമായി കാനം കൂടിക്കാഴ്ച നടത്തിയത്. മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളും സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈകൊണ്ട നടപടികളും മറ്റും ഇരുവരും ചര്‍ച്ച ചെയ്തു.

പൊലീസ് ലാത്തിചാര്‍ജിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ ലാത്തിച്ചാര്‍ജും മറ്റും അന്വേഷിക്കാറുള്ളത് ആര്‍ഡിഓ മാരാണ്. എന്നാല്‍, എംഎല്‍എക്ക് മര്‍ദനമേറ്റ സംഭവമായതിനാല്‍ കലക്ടറാണ് അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കാനം പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

You May Also Like This: