‘തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്കുന്ന പോക്കറ്റ് മണിയാണ് കിസാന്‍ സമ്മാന്‍ നിധി’

Web Desk
Posted on February 25, 2019, 5:58 pm

തിരൂര്‍ : തിരഞ്ഞെടുപ്പിന് മുമ്പ് പോക്കറ്റ് മണി ജനങ്ങള്‍ക്ക് കൊടുക്കുവാന്‍ നിയമാനുസൃതമായി  കണ്ടുപിടിച്ച വഴിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന കിസാന്‍ സമ്മാന്‍ പദ്ധതി.

കൃഷി ചെയ്യണമെന്ന് അപേക്ഷയില്‍ പറയാത്തതിന്‍റെ രഹസ്യവും അതു തന്നെ.ഇരുന്നൂറോളം കര്‍ഷകസംഘടനകള്‍ പാര്‍ലമെന്‍റെിലേക്ക് മാര്‍ച്ച് നടത്തേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച നരേന്ദ്രമോഡി പരാജയ ഭീതി മുന്നില്‍ കാണുന്നു.ഇനിയും ധാരാളം നാടകങ്ങള്‍ വരാനിരിക്കുന്നു.ഹിന്ദു വിശ്വാസം സംരക്ഷിക്കാനെന്ന പേരില്‍ മോഡി കാണിക്കുന്ന കൊള്ളരുതായ്കള്‍ ജനം അവജ്ഞയോടെ തള്ളികളയും.

ബഹുസ്വരതയും മതനിരപേക്ഷതയും സംരക്ഷിക്കുവാന്‍ കഴിയാത്ത മോഡിക്ക് മനുഷ്യരേക്കാള്‍ സ്നേഹം പശുവിനോടാണ്.ഗോരക്ഷക് രൂപീകരിച്ച് വര്‍ഗ്ഗീയ കലാപം നടക്കുന്ന സമയത്താണ് നമ്മള്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്നും സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .

എടപ്പാളിൽ കാനം രാജേന്ദ്രന് നൽകിയ സ്വീകരണം

എൽഡിഎഫ് സംഘടിപ്പിച്ച വടക്കന്‍ മേഖലജാഥക്ക് തിരൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.താഴെപാലം പരിസരത്ത് നിന്ന് ജാഥാക്യാപ്റ്റനെ നേതാക്കളായ പി.ഹംസകുട്ടി,കെ.ഹംസ,ബഷീര്‍ കൊടക്കാട്,വി.നന്ദന്‍,പിമ്പുറത്ത് ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.സ്വീകരണസമ്മേളനത്തില്‍ പി.ഹംസകുട്ടി ‚അദ്ധ്യക്ഷത  വഹിച്ചു.ജാഥാങ്കങ്ങളായ എം.വി ഗോവിന്ദന്‍മാസ്റ്റര്‍,സി.കെ നാണു എം.എല്‍.എ,കെ.എം ജോസഫ് ‚അഡ്വ ബാബുകാര്‍ത്തികേയന്‍,സി.ആര്‍ വത്സന്‍,ഇ.എന്‍ മോഹന്‍ദാസ്,പി.പി സുനീര്‍,പി.കെ കൃഷ്ണദാസ് ‚വി.ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.അഡ്വ കെ.ഹംസ സ്വാഗതവും,പിമ്പുറത്ത് ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: രാജേഷ് രാജേന്ദ്രന്‍