March 21, 2023 Tuesday

Related news

March 11, 2023
March 11, 2023
February 16, 2023
February 16, 2023
February 12, 2023
February 10, 2023
February 9, 2023
February 3, 2023
January 29, 2023
January 21, 2023

കെഎസ്ആർടിസി സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച: കാനം

Janayugom Webdesk
കൊച്ചി
March 5, 2020 9:49 pm

തിരുവനന്തപുരത്ത് കെഎസ്ആർടിസി നടത്തിയ മിന്നൽ സമരത്തെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെഎസ്ആർടിസി ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സ്വീകരിച്ച സമീപനത്തിലാണ് പ്രശ്നമെന്നും കാനം പറഞ്ഞു.

ഒരു പ്രശ്നമുണ്ടായാൽ അത് ഒത്തു തീർക്കുകയും പരിഹാരം കാണാനുമുള്ള നടപടിയും വേണം. സംഭവത്തിന് പിന്നിലെ കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ വിശദമായി അന്വേഷണം നടത്തി ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഏകപക്ഷീയമായ നടപടി പാടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം എന്നല്ല ഒരിടത്തും മിന്നൽ പണിമുടക്ക് പാടില്ല. ഒരു യൂണിയനും ഔദ്യോഗികമായി സമരവും മിന്നൽ പണിമുടക്കും പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ അതുണ്ടാകാനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്ന് ആലോചിക്കണം. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് കെഎസ്ആർടിസി ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തത്. 11.30 നാണ് പണിമുടക്ക് നടന്നത്. ഇതിനിടയിൽ രണ്ടു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്താമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരെയാണ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന വകുപ്പുകൾ ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റു ചെയ്തത്. അക്കാരണത്താലാണ് തൊഴിലാളികൾ പ്രതിഷേധിച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Eng­lish Sum­ma­ry; Kanam says Police fail to deal with KSRTC strike

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.