March 23, 2023 Thursday

Related news

March 11, 2023
March 11, 2023
February 16, 2023
February 16, 2023
February 12, 2023
February 12, 2023
February 10, 2023
February 10, 2023
February 9, 2023
February 3, 2023

എഐവൈഎഫ് ഹരിത സമൃദ്ധി പരിപാടി കാർഷിക സ്വയം പര്യാപ്തതക്ക് സഹായകം: കാനം

Janayugom Webdesk
തിരുവനന്തപുരം
May 3, 2020 9:04 pm

സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളിൽ പച്ചക്കറി, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്ന ജീവനം ഹരിത സമൃദ്ധി പരിപാടി സ്വയംപര്യാപ്തത കൈവരിക്കാനുള്ള സർക്കാർ ലക്ഷ്യത്തിന് സഹായകരമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐവൈഎഫ് അറുപത്തിയൊന്നാം വാർഷിക ദിനത്തിൽ ജീവനം ഹരിത സമൃദ്ധി പരിപാടിയുടെ ഉദ്ഘാടനം എം എൻ സ്മാരക വളപ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാല പ്രതിസന്ധിയുടെ അനുഭവത്തിൽ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുവാൻ ചെറുപ്പക്കാർ കൃഷിയിലേക്ക് കടന്നു വരണമെന്ന മുഖ്യമന്ത്രിയുടെയും കൃഷി വകുപ്പ് മന്ത്രിയുടെയും ആഹ്വാനമനുസരിച്ചാണ് എഐവൈഎഫ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എഐവൈഎഫ് പ്രവർത്തകരുടെ വീട്ടുപുരയിടങ്ങളിലും ടെറസുകളിലും തരിശുകിടക്കുന്ന സ്ഥലം പാട്ടത്തിനെടുത്തുമാണ് സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളിൽ കൃഷി നടത്തുന്നത്.

എല്ലാ ജില്ലകളിലും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എംഎൻ സ്മാരക വളപ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി പ്രസാദ്, അഡ്വ. പി വസന്തം, എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ എസ്, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് കൃഷ്ണ, മണ്ഡലം പ്രസിഡന്റ് എസ് സൂരജ് എന്നിവർ പങ്കെടുത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.