ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയം ബിജെപി ഉയര്‍ത്തിയ അവകാശവാദങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാര്‍ട്ടി വിലയിത്തട്ടെ. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്താവ് പി സി ചാക്കോ നേരത്തേതന്നെ പറഞ്ഞിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട്, കോണ്‍ഗ്രസ് മുന്നോട്ടു പോകണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ അനൈക്യമാണ് ബിജെപിയുടെ വിജയത്തിന് കാരണമായതെന്ന് അന്നുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തിയതാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.
യുഎപിഎ നിയമം കരിനിയമമാണെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും കാനം പറഞ്ഞു. സിപിഐ പ്രതിനിധി സംഘം മാവോയിസ്റ്റുകള്‍ക്ക് എതിരെ ആക്രമണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം അവിടെ നടന്നത് ക്ലോസ് റേഞ്ചിലെ ഫയറിംഗ് ആയിരുന്നുവെന്ന് കണ്ടെത്തിയ കാര്യം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ബിപിസിഎല്‍, എല്‍ഐസി, എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിന് എതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും കാനം പറഞ്ഞു.
ബിഎസ്എന്‍എല്ലില്‍ ഒരുലക്ഷത്തോളം പേരെ പിരിച്ചുവിട്ടതിന്റെ ഫലമായി പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി തുടങ്ങിയ സംവരണ വിഭാഗങ്ങളിലെ തസ്തികകള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ സംവരണ ആനുകൂല്യം ലഭിക്കുകയുമില്ല. സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഇക്കാര്യം എല്ലാ വരും ഓര്‍ക്കണമെന്നും കാനം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.