ബിഹാറിനെ ഇളക്കിമറിച്ച് കനയ്യകുമാറിന്റെ ജനഗണമന യാത്ര പര്യടനം തുടരുന്നു. ഭരണഘടനക്കെതിരായ സംഘപരിവാർ കടന്നാക്രമണങ്ങൾക്കെതിരെയുള്ള റാലിയിലും പൊതുയോഗങ്ങളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ബിഹാറിലെ നൂറിലധികം സംഘടനകൾ ചേർന്നുള്ള എൻആർസി, സിഎഎ, എൻപിആർ വിരുദ്ധ സേവ് ദി കൺട്രി, സേവ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനഗണമന യാത്ര നടക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആരംഭിച്ച യാത്ര ഫെബ്രുവരി 28 ന് പട്നയിലെ ഗാന്ധി മൈതാനത്ത് വൻ പൊതുയോഗത്തോടെ സമാപിക്കും.
സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ തയ്യാറാകണമെന്ന് പുരാണിയിൽ നടന്ന സ്വീകരണയോഗത്തിൽ കനയ്യകുമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചില്ലെങ്കിൽ ആദ്യം നിസ്സഹകരണവുമായി മുന്നോട്ട് പോകുമെന്നും തുടർന്ന് ശക്തമായ സമരം ആരംഭിക്കുമെന്നും കനയ്യകുമാർ വ്യക്തമാക്കി. പുരാണിയിൽ നടന്ന പൊതുയോഗത്തിൽ ദളിത്-മുസ്ലിം ഏക്താ മഞ്ച് ബിഹാർ പ്രസിഡന്റ് അലിം അൻസാരി, കത്വ എംഎൽഎ ഡോ. ഷക്കീൽ അഹമ്മദ് ഖാൻ, ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ്, സയ്യിദ് ഷാ അലി സഞ്ജാദ്, മുദാരിസ് മൗലാന ഫാറൂഖ് ആലം അഷ്റഫി എന്നിവർ സംസാരിച്ചു.
English Summary: Kanayakumar’s popular jan gan man yathra continues in Bihar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.