June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കനയ്യ കുമാര്‍ അറസ്റ്റിൽ

By Janayugom Webdesk
January 30, 2020

സിപിഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിനെ തടങ്കലിൽ വച്ച്  ജൻ ഗൺ മൻ യാത്ര തകർക്കാൻ ശ്രമം. മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ച കനയ്യയെ വിട്ടയച്ചതിനെ തുടർന്ന് നാലുമണിക്കൂർ വൈകി യാത്ര ആരംഭിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാഗാന്ധിയുടെ ആശ്രമത്തിൽ വച്ച് കനയ്യയെ അറസ്റ്റ് ചെയ്തത്. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി പുറത്തിറമ്പോഴായിരുന്നു അറസ്റ്റ്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കനയ്യയുടെ നേതൃത്വത്തിൽ ആയിരങ്ങൾ ലോംഗ് മാർച്ച് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. നേരത്തേ പ്രഖ്യാപിച്ച മാർച്ചിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് സിപിഐ പ്രവർത്തകരും മറ്റ് സംഘടനകളിൽ നിന്നുള്ളവരും എത്തുകയും ചെയ്തു. എന്നാൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് കനയ്യയെ ബഹുജനങ്ങളും പൊതുജനങ്ങളും കൂടിനിൽക്കേ വൻസന്നാഹവുമായെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സരസ്വതി പൂജ നടക്കുന്ന ദിവസമായതിനാൽ ഇത്തരത്തിലൊരു റാലി നടത്തുന്നത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇക്കാര്യം എഎസ്പി സൂര്യകാന്ത് ചൗബെ സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാൽ കനയ്യയെ ഉടൻ വിട്ടയക്കണമെന്ന ആവശ്യവുമായി ജനങ്ങൾ സ്ഥലത്തുനിന്ന് പിന്തിരീിയാതെ നിന്നു. സംഭവമറിഞ്ഞ് സമീപ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും ചെയ്തു. ഒടുവിൽ ഒന്നരയോടെ കനയ്യയെ വിട്ടയക്കുകയായിരുന്നു. തുടർന്ന് രണ്ടുമണിയോടെ റാലി ആരംഭിക്കുകയും ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്ന റാലി 35 ജില്ലകളിലൂടെ സഞ്ചരിക്കും. സിപിഐക്കു പുറമേ നൂറുകണക്കിന് സംഘടനകൾ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഔദ്യേഗിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയാണ് വ്യക്തമാകുന്നതെന്ന് കനയ്യ ജനങ്ങളെ അബിസംബോധന ചെയ്ത് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളെ തടയുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നതിന്റെ തെളിവാണ് റാലി തടയാൻ നടത്തിയ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ ചമ്പാരനിലെ മോത്തിഹാരിയിൽ കഴിഞ്ഞ ദിവസം റാലിയുടെ തടക്കം കുറിച്ച് പൊതുസമ്മേളനം നടത്തിയിരുന്നു. അതിനിടെ ബേട്ടിയായിൽ കനയ്യ പ്രസംഗിക്കാനിരുന്ന പൊതുസമ്മേളനത്തിന് പൊലീസ് അവസാന നിമിഷം അനുമതി പിൻവലിക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: kanayya kumar arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.