May 28, 2023 Sunday

നിങ്ങൾ ഞങ്ങളെ പൗരൻമാരായി കാണുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഗവൺമെന്റ് ആയി കാണുന്നില്ല: കനയ്യ

Janayugom Webdesk
December 17, 2019 12:28 pm

പാറ്റ്ന: നിങ്ങൾ ഞങ്ങളെ പൗരൻമാരായി കാണുന്നില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ ഗവൺമെന്റായും കാണുന്നില്ലെന്ന് മോഡി സർക്കാരിനോട് സിപിഐ ദേശീയ കൗൺസിൽ അംഗവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാർ. പൗരത്വനിയമഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ ബിഹാറിൽ ബന്ദിനും കനയ്യ ആഹ്വാനം ചെയ്തു.

പാര്‍ലമെന്റിൽ നിങ്ങൾക്ക് ഭൂരിപക്ഷമുണ്ടെങ്കിലും തെരുവിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷമെന്നും കനയ്യ പറഞ്ഞു. ഇത് ഹിന്ദുക്കളുടെയോ മുസ്ലീങ്ങളുടെയോ പോരാട്ടമല്ലെന്നും കനയ്യ കൂട്ടിച്ചേർത്തു. ഇത് സവർക്കറിന്റെ രാജ്യമല്ല മറിച്ച് അംബേദ്ക്കറിന്റെയും ഭഗത് സിങിന്റെയും രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾ സമാധാനപരമായും ശക്തമായും പ്രതിഷേധിക്കണമെന്നും കനയ്യ ആഹ്വാനം ചെയ്തു.

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നും തങ്ങൾക്ക് മോചനം വേണമെന്നും കനയ്യ പറഞ്ഞു.

ശരീരഭാഷയിൽ നിന്നും വസ്ത്രത്തിൽ നിന്നും ഞങ്ങൾക്ക് പ്രതിഷേധക്കാരെ മനസിലാക്കാമെന്നാണ് മോഡി പറയുന്നത്. നിങ്ങളുടെ മനസിലുള്ളത് ഞങ്ങൾക്ക് വ്യക്തമായി മനസിലാകുന്നുണ്ടെന്നും കനയ്യ പറഞ്ഞു. ആസാദി ഗാനം പാടിയും മുദ്രാവാക്യം മുഴക്കിയും കനയ്യ തന്റെ മുന്നിലുണ്ടായിരുന്ന ജനസമുദ്രത്തെ ആവേശഭരിതരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.