രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

Web Desk
Posted on August 27, 2019, 8:35 am

ഡെറാഡൂണ്‍: രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. അസുഖബാധിതയായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.

1973 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു. 2004ല്‍ ഉത്തരാഖണ്ഡിന്റെ ഡിജിപിയായി നിയമിതയായി. രാജ്യത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയെന്ന പദവിയും ഇതോടെ അവര്‍ സ്വന്തമാക്കി. 2007 ഓക്ടോബറില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമായ കഞ്ചന്‍  2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ ആംആദ്മിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു.

you may also like this video