Web Desk

മുംബൈ

May 01, 2021, 4:24 pm

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഡേവിഡ് വാര്‍ണര്‍ പുറത്ത്; പകരം നായകനെ പ്രഖ്യാപിച്ച് ഹൈദരാബാദ്

Janayugom Online

ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്നതിനിടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡോവിഡ് വാര്‍ണറെ സണ്‍റൈസേഴ്സ് ഹെെദരാബാദ് പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ന്യൂസിലാന്റ് താരം കെയ്ന്‍ വില്യംസണിനെ നായകനായി പ്രഖ്യാപിച്ചു. സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ വില്യംസണ്‍ ടീമിനെ നയിക്കുമെന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കി. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹെെദരാബാദിന്റെ അടുത്ത മത്സരം.

ഡേവിഡ് വാര്‍ണര്‍ ടീമിനായ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ടീം മാനേജ്മെന്റ് തുടര്‍ന്നും വാര്‍ണറുടെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റില്‍ വ്യക്തമാക്കി. നാളത്തെ മത്സരത്തില്‍ ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തിലും മാറ്റം വരുത്തുമെന്നും ഹൈദരാബാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നാളത്തെ മത്സരത്തില്‍ വാര്‍ണര്‍ പുറത്തിരിക്കേണ്ടിവരുമെന്നും ഏകദേശം ഉറപ്പായി.

Eng­lish summary:Kane Williamson Replaces David Warn­er As Sun­Ris­ers Hyder­abad Captain 

You may also like this video: