ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇന്ദിര ജയ്സിങ്ങിനെപ്പോലുള്ള സ്ത്രീകളാണ് രക്ഷസന്മാരെ വളര്‍ത്തുന്നതെന്ന് കങ്കണ പറഞ്ഞു.
പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നു വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവര്‍ ബലാല്‍സംഗങ്ങളും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍. കുറ്റവാളികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചതാരാണ്. ഇത്തരം പ്രതികളെ പൊതുജനമധ്യത്തില്‍ വെച്ച് മരണം വരെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.
രാജിവ് ഗാന്ധി വധക്കേസില്‍ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് ഇന്ദിരാ ജെയ്സിങ് നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞത്. ’ നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്‘എന്ന് ഇന്ദിര ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതിനെതിരെ നിര്‍ഭയയുടെ അമ്മ രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു. അവരുടെ മകളാണ് ഇത്തരത്തില്‍ മൃഗീയമായി കൊല്ലപ്പെട്ടതെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ എന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു. കുറ്റവാളികളെ പിന്തുണച്ച് ഉപജീവനം കഴിക്കുന്ന ഇത്തരക്കാര്‍ കാരണമാണ് ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കാത്തതെന്നും നിര്‍ഭയയുടെ അമ്മ ആരോപിച്ചിരുന്നു.
English summary: Kangana Ranaut slams Indira Jaising for seeking pardon for rapists
YOU MAY ALSO LIKE THIS VIDEO