11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 26, 2024
June 14, 2024
June 6, 2024
April 5, 2024
November 25, 2021
November 12, 2021
November 11, 2021

കങ്കണയ്ക്ക് ഡല്‍ഹി നിയമസഭ സമിതിയുടെ സമൻസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2021 7:52 pm

സിഖുകാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടി കങ്കണ റണൗട്ടിന് ഡല്‍ഹി നിയമസഭ സമിതിയുടെ സമന്‍സ്. ഡല്‍ഹി നിയമസഭയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പാനലിനു മുമ്പാകെ ഹാജരാവാന്‍ നടിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് റണൗട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖുകാരെക്കുറിച്ചുള്ള അപകീർത്തിപരവും അവഹേളനപരവുമായ പരാമര്‍ശങ്ങളുടെ പേരിലാണ് നടിയെ വിളിപ്പിച്ചതെന്ന് നിയമസഭ പാനലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചതിന് സിഖുകാര്‍ മുംബൈയില്‍ നല്‍കിയ പരാതിയിലും നടിക്കെതിരേ എഫ്‌ഐആര്‍ നിലവിലുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒരു വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തെ ഖാലിസ്ഥാനി പ്രസ്ഥാനമായി കങ്കണ ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. മുംബൈ വ്യവസായിയും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ശിരോമണി അകാലിദളിന്റെ നേതാക്കളുമാണ് കങ്കണയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

eng­lish sum­ma­ry; Kan­gana Ranaut sum­moned by Del­hi Assembly

you may also like this video;

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.