27 March 2024, Wednesday

Related news

November 23, 2023
October 21, 2023
April 9, 2023
October 7, 2022
August 19, 2022
July 3, 2022
June 30, 2022
June 16, 2022
January 7, 2022
December 16, 2021

ജഡ്ജിയെ മാറ്റണമെന്ന കങ്കണയുടെ ആവശ്യം തള്ളി

Janayugom Webdesk
മുംബൈ
October 21, 2021 7:55 pm

ഗാനരചയിതാവ് ജാവേദ് അഖ്തര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന് തിരിച്ചടി. കേസ് പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന കങ്കണയുടെ ആവശ്യം മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. 

ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ കങ്കണ നടത്തിയ പരാമര്‍ശം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ജാവേദ് അഖ്തറിന്റെ ഹര്‍ജി. കേസില്‍ കങ്കണ നേരിട്ട് ഹാജരാകണമെന്ന് അന്ധേരി മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആര്‍ ആര്‍ ഖാന്‍ കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കങ്കണ ഹര്‍ജി നല്‍കിയത്. ജഡ്ജിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. 

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ് ടി ദാന്തേയാണ് ഹര്‍ജി പരിഗണിച്ചത്. കങ്കണയുടെ ഹര്‍ജിയെ ജാവേദ് അഖ്തറിന്റെ അഭിഭാഷകന്‍ ജയ് ഭരദ്വാജ് ശക്തമായി എതിര്‍ത്തു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് നിരീക്ഷിച്ച കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും നടി മനഃപുര്‍വം ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ധേരി കോടതിയുടെ നടപടിയെ കങ്കണ ബോംബ ഹൈക്കോടതിയില്‍ ചോദ്യംചെയ്തുവെങ്കിലും തള്ളിയ കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി കങ്കണയുടെ ഹര്‍ജി തള്ളുകയായിരുന്നു.
eng­lish sum­ma­ry; Kan­gana Ranaut’s demand for removal of the judge was rejected
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.