24 April 2024, Wednesday

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം സ്‌പോട്ടുകള്‍

Janayugom Webdesk
കാഞ്ഞങ്ങാട്
October 9, 2021 7:13 pm

കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സ്ഥലം എം എല്‍ എ ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. വിനോദ സഞ്ചാര മേഖലകളെ കൂട്ടിയിണക്കിക്കൊണ്ട് കാസര്‍കോട് പാക്കേജില്‍ പ്രത്യേക സര്‍ക്യൂട്ട് രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് യോഗം നടത്തിയത്. ഗ്രാമീണ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ സംരഭങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം ഇവിടെ കാസര്‍കോട് പാക്കേജിലൂടെ യഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയുടെ ഗ്രാമങ്ങള്‍ കാണുക എന്ന വിനോദ സഞ്ചാരികളുടെ താല്പര്യം പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഒരു പഞ്ചായത്തിലെ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്തി സര്‍ക്യൂട്ട് നിര്‍മ്മിക്കുക എന്ന ശ്രമകരമായ ആശയമാണ് ഈ പദ്ധതിയിലൂടെ യഥാര്‍ത്ഥ്യമാകുന്നത്. വരും ദിവസങ്ങളില്‍ പഞ്ചായത്തു ഭരണ സമിതകള്‍ കേന്ദ്രീകരിച്ചുള്ള കൂടിക്കാഴ്ചകള്‍ കൂടി നടത്തിയ ശേഷം പദ്ധതിക്ക് രൂപരേഖ തയ്യാറാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, കാസര്‍കോട് വികസന പാനേജ് സ്‌പെഷ്യല്‍ സെക്രട്ടറി ഇ.പി രാജ് മോഹന്‍, ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി ആന്റണി, ബി ആര്‍ ഡി സി സെക്രട്ടറി സുനില്‍, പ്രസാദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.