ന്യൂഡൽഹി

September 28, 2021, 6:47 pm

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു

Janayugom Online

ജെഎന്‍യു വിദ്യാര്‍ത്ഥി യുണിയന്‍ നേതാവ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനി എംഎൽഎയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം ഇരുവരും ഭഗത്‌സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ശേഷം കോൺഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇരുവർക്കും അംഗത്വം നൽകി.

സ്ഥാനങ്ങൾ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാർ ഉച്ചയ്ക്ക് 01.10ന് പാർട്ടിക്ക് കത്ത് നൽകി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് കനയ്യ കുമാർ കത്തിൽ വ്യക്തമാക്കി. കനയ്യ കുമാർ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ആരും പാർട്ടിക്ക് മുകളിൽ അല്ലെന്നും ഡി രാജ പറഞ്ഞു.


ഇതുകൂടി വായിക്കൂ: കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന: ഡി രാജ


 

കനയ്യ കുമാർ നടത്തിയത് ചതിയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സംഘപരിവാർ ആക്രമണങ്ങളിൽ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടി. സിപിഐ മുന്നോട്ടു തന്നെയാണ്. പശ്ചാത്താപം കാരണമാണ് പാർട്ടി വിടുന്നതെന്നാണ് കനയ്യ കുമാർ പറഞ്ഞത്. കനയ്യ കുമാർ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു.

എന്നാൽ പാർട്ടി വിടുന്നതിനെ കുറിച്ച് കനയ്യ കുമാർ ഒരു സൂചനയും നൽകിയില്ല. അഭ്യുഹങ്ങൾ ഉണ്ടായിരുന്നുവെന്നും ഡി രാജ അറിയിച്ചു.

 

Eng­lish Sum­ma­ry: Kan­ha­iah Kumar and Jig­nesh Mewani also joined the Congress

 

You may like this video also