September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

കേരളത്തിലെ തെരഞ്ഞെടുപ്പ് സാമൂഹ്യമൈത്രി സംരക്ഷിക്കാനുള്ള യുദ്ധം: കനയ്യകുമാര്‍

Janayugom Webdesk
മഞ്ചേരി/ എടവണ്ണ
April 2, 2021 8:31 pm

കേരളത്തിലെ തെരഞ്ഞെടുപ്പ് സാമൂഹ്യക മൈത്രി സംരക്ഷിക്കാനുള്ള യുദ്ധമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡോ. കനയ്യകുമാര്‍. മലപ്പുറത്തെ വിവിധ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രതീക്ഷയുടെ വെളിച്ചമാണ് കേരളം. രാജ്യത്തിനാകെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടവും. കേന്ദ്രം ഭരിക്കുന്നവര്‍ സമൂഹത്തിന്റെ ഐക്യവും ക്ഷേമവും തകര്‍ക്കുന്നു. അവരുടെ ഗുജറാത്ത് മോഡലിനുള്ള ബദലാണ് കേരളം. യുവജന സംഗമ വേദിയിലെത്തിയ കനയ്യ കുമാറിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. മലയാളത്തില്‍ നമസ്‌കാരം സഖാക്കളേ എന്ന് സദസ്സിനെ അഭിസംബോധന ചെയതത് അണികള്‍ക്ക് വലിയ ആവേശമായി.

ഏറനാട് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ ടി അബ്ദുറഹ്മാന്റെ പ്രകടന പത്രിക വേദിയില്‍ പ്രകാശനം ചെയ്യ്തു. എടവണ്ണയിലും, മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാടും, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടിയിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഡല്‍ഹി സമരകാലത്ത് തരംഗമായിരുന്ന ആസാദി ഗാനം ആലപിച്ചു മുഴുവന്‍ വേദിയെയും സദസിനെയും ഒരുപോലെ കയ്യിലെടുത്ത കനയ്യ മതാടിസ്ഥാനത്തില്‍ നാടിനെ വിഭജിക്കാനുള്ള വര്‍ഗീയ ഫാസിസത്തിന്റെ ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ദീര്‍ഘ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

വിവിധ പൊതുയോഗങ്ങളില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍, സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, അസി. സെക്രട്ടറിമാരായ അജിത് കൊളാടി, ഇ സെയ്തലവി, കിസാന്‍സഭ സംസ്ഥാന സെക്രട്ടറി പി തുളസിദാസ് മേനോന്‍, സി ദിവാകരന്‍, വി കെ മുബഷിര്‍, കെ ജിനേഷ്, അഡ്വ. ഷഫീര്‍ കിഴിശ്ശേരി, കൃഷ്ണദാസ് രാജ, സ്ഥാനാര്‍ഥികളായ കെ അബ്ദുറഹ്മാന്‍, നാസര്‍ ഡിബോണ, നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish sum­ma­ry: Kan­haiya Kumar elec­tion updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.