May 27, 2023 Saturday

ലോകം ഉറ്റുനോക്കുന്ന പ്രബലരായ വ്യക്തിത്വങ്ങളുടെ ഫോബ്സ് പട്ടികയിൽ കനയ്യ കുമാറും

Janayugom Webdesk
January 7, 2020 3:12 pm

ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്ന പ്രബലരായ വ്യക്തിത്വങ്ങളുടെ ഫോബ്സ് പട്ടികയിൽ ഇടം നേടി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും. ഫോബ്സ് മാസിക തയ്യാറാക്കിയ 2019ലെ പട്ടികയിലാണ് കനയ്യ കുമാർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രശസ്തർ ഇടം നേടിയിരിക്കുന്നത്. കനയ്യയ്ക്ക് പുറമേ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പട്ടികയിലുണ്ട്. ഇരുവരും ബിഹാറിൽ നിന്നുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇവരെ കൂടാതെ ഇന്ത്യയില്‍ നിന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ എംപി മഹുവ മൊയിത്ര എന്നിവരും പട്ടികയിലുണ്ട്.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ന്യൂസിലന്‍ഡ് പ്രസിഡന്റ് ജസീന്ത ആര്‍ഡന്‍, ബ്രിട്ടീഷ് പ്രധാനന്ത്രി ബോറിസ് ജോണ്‍സണ്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മറിന്‍, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് എന്നിവരും പട്ടികയിലുണ്ട്

ബിഹാറിലെ ബെഹുസരായ് ജില്ലയിലെ ബിഹാട് ഗ്രാമത്തിൽ 1987 ജനുവരിയിലാണ് കനയ്യ കുമാർ ജനിച്ചത്. 2016ലെ ജെഎന്‍യു രാജ്യദ്രോഹ കേസിലുടെയാണ് കനയ്യ കുമാര്‍ ശ്രദ്ധ നേടുന്നത്. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കനയ്യ, ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ പ്രമുഖ മുഖങ്ങളിലൊന്നാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരിരാജ് സിങിനോട് തോൽക്കുകയായിരുന്നു.പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിലും പ്രതിഷേധത്തിന്റെ സ്വരമുയർത്തി കനയ്യ രംഗത്തെത്തിയിരുന്നു. 2011ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയെ അധികാരത്തിലെത്തിച്ചതോടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനാകുന്നത്. 2014ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി അദ്ദേഹത്തിന്റെ സഹായം തേടി അധികാരത്തിലെത്തി.

Eng­lish Sum­ma­ry: Kan­haiya Kumar is on the Forbes list of the most pow­er­ful per­son­al­i­ties in the world

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.