September 28, 2022 Wednesday

Related news

September 26, 2022
September 25, 2022
September 23, 2022
September 18, 2022
September 17, 2022
September 16, 2022
September 16, 2022
September 14, 2022
September 6, 2022
September 6, 2022

മോഡി ഭരണത്തിന്റെ പരാജയങ്ങളിൽ നിന്ന് കേരളത്തെ സംരക്ഷിച്ചത് എല്‍ഡിഎഫ്: കനയ്യകുമാർ

Janayugom Webdesk
പാലക്കാട്
April 1, 2021 9:40 pm

മോഡിയുടെ പരാജയഭരണത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കാൻ മലയാളികളെ അനുവദിക്കില്ലെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎൻയു സമരപോരാളിയുമായ ഡോ. കനയ്യകുമാർ. എല്‍ഡിഎഫിന്റെ ശക്തമായ കരങ്ങളാണ് മോഡിയുടെ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ സംരക്ഷിച്ചു നിര്‍ത്തിയതെന്നും ഇത്തവണ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ജനം അത് ഓര്‍മ്മിക്കുമെന്നും കനയ്യകുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിക്ക് നേട്ടമുണ്ടാകാൻ മറ്റു കക്ഷികളുടെ സഹായം തേടിയേക്കാം. എന്നാല്‍ ഇവിടെ അട്ടിമറി നടക്കില്ല. വിജയിച്ചവരെ അടർത്തിമാറ്റി ഭരണം പിടിക്കുന്ന തന്ത്രം മോഡിക്ക് കേരളത്തിൽ പയറ്റാനാവില്ല. സമഗ്രവിദ്യാഭ്യാസം നേടിയ മലയാളികളായ നിയമസഭാംഗങ്ങളെ വിലയ്ക്കെടുക്കാന്‍ മോഡിക്ക് കഴിയില്ല.

തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കു വേണ്ടി നടത്തിയ റോഡ് ഷോയിലും മണ്ണാർക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥിക്കു വേണ്ടി നടത്തിയ പൊതുയോഗത്തിലും പങ്കെടുത്തു വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃത്താല മണ്ഡലത്തിൽ എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പു പര്യടനത്തിലേക്കാണ് കനയ്യകുമാർ ആദ്യം എത്തിയത്. പതിവ് ശൈലിയിൽ ആസാദി മുദ്രാവാക്യം. പിന്നെ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍… സദസിന്റെ കണ്ണും കരളും കവർന്ന് വോട്ട് ഫോര്‍ എല്‍ഡിഎഫ് പറഞ്ഞ ശേഷമാണ് പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് പട്ടാമ്പി മണ്ഡലത്തിലെ റോഡ് ഷോ. നൂറുകണക്കിന് ബൈക്കുകൾ തുറന്ന ജീപ്പിന് പിന്നിൽ അണിനിരന്നുള്ള റോഡ് ഷോ മുതുമലയിൽ നിന്നും ആരംഭിച്ചു. തുടർന്ന് പട്ടാമ്പി, ഓങ്ങല്ലൂർ, കാരക്കാട്, വാടാനാംകുറുശ്ശി, വീണ്ടും ഓങ്ങല്ലൂർ വഴി മരുതൂർ, മുളയങ്കാവ്, വല്ലപ്പുഴ, വിളയൂർ, കൂരാച്ചിപ്പടി, അലിക്കപ്പള്ളിയാൽ, നടുവട്ടം വഴി കൊപ്പത്ത് റോഡ് ഷോ എത്തിച്ചേർന്ന ശേഷമായിരുന്നു പൊതുയോഗം.

ആയിരക്കണക്കിനാളുകളാണ് കനയ്യയുടെ പ്രസംഗം കേൾക്കാൻ മൈതാനിയിൽ എത്തിയിരുന്നത്. തന്റെ സുഹൃത്തും സഹപാഠിയുമായ പട്ടാമ്പി മണ്ഡലത്തിലെ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് പറയാനും കനയ്യ കുമാര്‍ മറന്നില്ല.

സന്ധ്യയോടെ മണ്ണാർക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സുരേഷ് രാജിന്റെ അലനല്ലൂരിൽ നടന്ന പൊതുയോഗത്തിലും ഡോ. കനയ്യകുമാർ പങ്കെടുത്തു സംസാരിച്ചു.

Eng­lish sum­ma­ry: kan­haiya kumar on LDF

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.