September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 26, 2022
September 23, 2022
September 23, 2022
September 21, 2022
September 17, 2022
September 15, 2022
September 14, 2022
September 10, 2022

‘പോ മോനേ മോഡി എന്ന് കേരളം വീണ്ടും പറയും’;ആവേശമായി കനയ്യ കുമാർ

Janayugom Webdesk
മുവാറ്റുപ്പുഴ
March 31, 2021 6:46 pm

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ പോ മോനേ മോഡിയെന്ന് വീണ്ടും പറയുമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡോ. കനയ്യകുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുവാറ്റുപുഴയിൽ എൽഡിഎഫിന്റെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യു സമരകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും ഉയര്‍ന്ന ക്യാമ്പയിനുകള്‍ സൂചിപ്പിച്ചായിരുന്നു കനയ്യയുടെ പ്രസംഗം.

നമ്മള്‍ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും എതിരല്ല. പക്ഷേ നമ്മള്‍ വിദ്യാഭ്യാസത്തിന് ഒപ്പമാണ്, ആശുപത്രികള്‍ക്കും വികസനത്തിനും ഒപ്പമാണ്. എല്ലാവരും ഇന്ത്യക്കാരാണ്, ആരെയും ഇല്ലാതാക്കാന്‍ നമ്മള്‍ സമ്മതിക്കില്ല. ബിജെപിക്കൊപ്പം കൂട്ടുകൂടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു, അവര്‍ക്ക് ബിജെപിയെക്കുറിച്ച് ശരിക്കും അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഗുജറാത്ത് മോഡിലിനെതിരെ കേരള മോഡൽ ഉയർത്തിക്കാട്ടണം. വര്‍ഗീയതുടെ ഗുജറാത്ത് മോഡലിന് എതിരെ മനുഷ്യത്വം നിറഞ്ഞ കേരള മോഡലാണ് മുന്നോട്ടുവയ്ക്കുന്നത് എന്നും കനയ്യകുമാര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry: kan­haiya kumar road show in muvattupuzha
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.